Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്തിഗിരി ആശ്രമം പൂജിതപീഠ സമര്‍പ്പണത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തും
03/02/2020
ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ്സുകളുടെ ശുചീകരണ പരിപാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശാന്തിഗിരി ആശ്രമം പൂജിതപീഠ സമര്‍പ്പണത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്വസാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും ശാന്തി മഹിമയുടെയും നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ ബസ്സുകള്‍ കഴുകി ശുചീകരിച്ചു. സ്റ്റാന്റിലെയും വര്‍ക്ക്‌ഷോപ്പിലെയും മാലിന്യങ്ങളും നീക്കം ചെയ്തു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. എ.ടി.ഒ ബെന്നി ജോണ്‍, ബ്രഹ്മചാരി അനൂപ്, വിജയന്‍ മാച്ചേരി, വി.നന്ദുലാല്‍, ജോയി വൈക്കം, സിന്ധു നന്ദുലാല്‍, ചിത്ര അഭിലാഷ്, സുമിത ജയകുമാര്‍, പ്രമീള സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി