Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തി
03/02/2020
ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം എറണാകുളം -അങ്കമാലി അതിരൂപത മെത്രോപ്പോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഓരോ പള്ളികളിലെയും ഇടവക ജനങ്ങളുടെ കൂട്ടായ്മയും പ്രാര്‍ത്ഥനയും ആവശ്യമാണെന്ന് എറണാകുളം -അങ്കമാലി അതിരൂപത മെത്രോപ്പോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയുടെ ഒരു വര്‍ഷക്കാലം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. ഫാ. ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റീസ് എബ്രഹാം മാത്യു കണ്ടത്തില്‍, സി.കെ ആശ എം.എല്‍.എ, ഫാ.ബെന്നി പാറേക്കാട്ടില്‍, ഫാ.ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ.ടോണി മാണിക്യത്താന്‍, വക്കച്ചന്‍ കടവില്‍, റെജോ കടവന്‍ എന്നിവര്‍ പ്രസംഗിച്ചു.