Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വില്ലേജോഫീസറെ സി.പി.എം ലോക്കല്‍ സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി
01/02/2020

വൈക്കം: വൈക്കം വില്ലേജോഫീസര്‍ പ്രീതി പ്രഹളാദ് (ജോയിന്റ് കൗണ്‍സില്‍ ജില്ലാക്കമ്മറ്റിയംഗം) ഔദ്യോഗിക കൃതൃനിര്‍വ്വഹണത്തിന്റെ ഭാഗമായി സി.പി.എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരം പുതുക്കിപ്പണിത കെട്ടിടവും സ്ഥലവും സന്ദര്‍ശിക്കുകയും ഓഫീസിന്റെ വണ്‍ ടൈം ടാക്‌സ് ഫിക്‌സ് ചെയ്ത് 9000 രൂപയടച്ച് രസീത് കൈപ്പററണമെന്നാവശ്യപ്പെട്ടിരുന്നു. ഈ സ്ഥലവും കെട്ടിടവും ആശാലതയുടെയും പാര്‍ട്ടിയുടെയും പേരിലുള്ളതാകയാല്‍ ആശാലതയെ ഫോണില്‍ വിളിച്ച് ടാക്‌സ് അടക്കുന്ന കാര്യം കാണിച്ച് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതന്വേഷിക്കാന്‍ വില്ലേജോഫീസിലെത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറി അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു വനിതാ ജോലിക്കാരെയും രണ്ടു പുരുഷ ജീവനക്കാരെയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് മീറ്റിംഗ് കഴിഞ്ഞെത്തിയ വില്ലേജോഫീസറെ കണക്കിന് ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നേതാവിന്റെ പരസ്യ ശാസനയില്‍ മനംനൊന്ത ഉദ്യോഗസ്ഥ തഹസില്‍ദാരെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പരാതി അറിയിക്കുകയും ചെയ്തു. അതിനുശേഷം തഹസില്‍ദാര്‍ക്ക് എഴുതി നല്‍കിയ വിശദമായ പരാതി വൈക്കം പോലീസിനു കൈമാറുമെന്ന് അറിയിച്ചു. വൈക്കം പോലീസ് പരാതി സ്വീകരിച്ചു.