Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ജാഥ കാട്ടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു
01/02/2020
പൗരത്വ നിയമഭേദഗതിക്കെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ ക്യാപ്റ്റന്‍ ജോഷി ഫിലിപ്പിന് പതാക കൈമാറി ഉമ്മന്‍ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൗരത്വനിയമ ഭേദഗതി ബില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടെയും അജണ്ഡയാണെന്നും ഇതു നടപ്പിലാക്കി ഇന്ത്യയിലെ ജനങ്ങളെ പലതട്ടുകളിലാക്കി കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുവാന്‍ വേണ്ടിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൗരത്വഭേദഗതിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ജാഥ കാട്ടിക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി, സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണത്തിന് യോജിക്കാവുന്ന എല്ലാ കക്ഷികളെയും ചേര്‍ത്തുനിര്‍ത്തി ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ശക്തമായ പോരാട്ടം നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിലാണ് 18 ദിവസം നീളുന്ന പ്രക്ഷോഭ ജാഥ. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജാഥ. തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ഫിലിപ്പ ജോസഫ്, ഡോ. പി.ആര്‍ സോന, അഡ്വ. ടോമി കല്ലാനി, ജെയ്‌സണ്‍ ജോസഫ്, പെരിയ ബാലകൃഷ്ണന്‍, അക്കരപ്പാടം ശശി, കെ.വി മനോഹരന്‍, ബിജു പുന്നത്താനം, ജോബോയ് ജോര്‍ജ്ജ്, പി.വി പ്രസാദ്, ജോസി സെബാസ്റ്റിയന്‍, ജെയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.