കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കോട്ടയം ജില്ല സമ്മേളനം നടത്തി
01/02/2020
കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കോട്ടയം ജില്ല സമ്മേളനം തിരുവഞ്ചൂര്‍ രാധകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വിദ്യാഭ്യാസത്തെ രാഷ്ടീയവല്‍ക്കരിക്കുന്ന നിലപാടുകളും സ്വാര്ത്ഥതാല്പ്പര്യങ്ങളും കേരളമെന്നും അഭിമാനപൂര്‍വ്വം കാത്തുസൂക്ഷിച്ചിരുന്ന വിദ്യാഭ്യാസത്തിന്റെ മേന്മ നഷ്ടപ്പെടുത്തരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പറഞ്ഞു. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ സമൂഹത്തിന് മാതൃകയാകുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി കാത്തുസൂക്ഷിക്കുവാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.വി ഷാജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാബു മാത്യൂ, ജില്ലാ സെക്രട്ടറി വി.പ്രദീപ് കുമാര്‍, പി.ജെ ആന്‍സി, ജോണ്സണ് സി ജോസഫ്, എം.സി സ്കറിയ, കെ.ടി അനില്‍കുമാര്‍, പി.ആര് ശ്രീകുമാര്‍, സ്റ്റാന്‍ലി ജോര്‍ജ്ജ്, കെ.സി ജോണ്സണ്, ജേക്കബ് ചെറിയാന്, ലേഖ ആര് പിള്ള, എബ്രഹാം ഫിലിപ്പ്, ആര്.രാജേഷ്, പി.പ്രദീപ്, സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.