Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികവും മകരഭരണി ഉത്സവവും
01/02/2020
മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മദൈവ ദേവീക്ഷേത്രത്തില്‍ ഭദ്രകാളിയുടെ കോലം വരച്ച് കളമെഴുത്തും പാട്ടും നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ദൈവത്തറ ധര്‍മ്മ ദൈവ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തിന്റെയും മകരഭരണി ഉത്സവത്തിന്റെയും ഭാഗമായി ദേവിക്ക് പ്രത്യേകം കളമെഴുത്തും പാട്ടും നടത്തി. ശ്രീകോവില്‍ നടയ്ക്കുമുന്നില്‍ ദാരിക നിഗ്രഹം കഴിഞ്ഞ് വേതാളത്തിന്റെ പുറത്ത് വരുന്ന സന്ദര്‍ഭമാണ് വര്‍ണ്ണചാതുരിയോടെ കളം വരച്ചത്. ദീപം തെളിയിച്ച് കളമെഴുത്തും പാട്ടും നടത്തി. തന്ത്രി ഭദ്രേശ്വന്‍, ക്ഷേത്രം മേല്‍ശാന്തിമാരായ സന്തോഷ്, ദേവരാജന്‍ എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് ശിവരാമന്‍, സെക്രട്ടറി കെ.സി വിനുകുമാര്‍, പരമേശ്വരന്‍, കെ.എം സന്തോഷ്, കെ.എം രാജേഷ്, വെളിച്ചപ്പാട് ഹരിഹരന്‍, വിശ്വംഭരന്‍, റെജി, രഘുവരന്‍, തങ്കച്ചന്‍, ജമീല ബാഹുലേയന്‍, സിമി അംബുജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.