Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളാഘോഷം
01/02/2020
ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ കൊടിയേറ്റുന്നു  

വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ കൊടിയേറ്റി. ഫാ.ടോണി മാണിക്യത്താന്‍, ഫാ.ജോണ്‍ കടവന്‍ എന്നിവര്‍ കാര്‍മ്മികരായി. ട്രസ്റ്റിമാരായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമലത്ത്, കണ്‍വീനര്‍ റെജോ കടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 9ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം നടക്കും. 11.30ന് പള്ളിയുടെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും.