വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും
31/01/2020
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വെച്ചൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ സെക്രട്ടറി വി.എസ് തോമസ്, ബ്ലോക്ക് കമ്മിറ്റിയംഗം പി.കെ മുരളീധരന് നായര്‍, ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ, പി.കെ ശിവന്കുട്ടിമേനോന്, കെ.വേലായുധന് നായര്‍, കെ.ഷാജി, ഇ.റ്റി പൊന്നമ്മ, വി.എസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.