Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം
31/01/2020
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തീരദേശ പരിപാലന നിയമം മത്സ്യതൊഴിലാളികളുടെ ഭാവി ജീവിതത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് നയിക്കുന്ന പദയാത്ര വിജയിപ്പിക്കുവാനും തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.സി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍, ടി.കെ വാസുദേവന്‍, അനീഷ് വരമ്പിനകം, എം.അശോകന്‍, കെ.വി പ്രകാശന്‍, എ.കെ.ആര്‍ അശോകന്‍, യു.എസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.