Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരുക്ക്.
15/03/2016
അപകടത്തില്‍ തകര്‍ന്ന ബൈക്കും കാറും.

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരുക്ക്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരുക്കേററവരെ വാഹനവകുപ്പ് അധികാരികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകുന്നേരം 5.20ന് വല്ലകം സബ്‌സ്റ്റേഷനുസമീപമുള്ള വളവിലാണ് അപകടം. ബ്രഹ്മമംഗലം സ്വപ്ന നിവാസില്‍ മായ ശ്യാംകുമാര്‍ (38), ചാലപ്പറമ്പ് സ്വദേശി മോനിഷ് മോഹന്‍ (24) എന്നിവര്‍ക്കാണ് പരുക്കേററത്. പൊതി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശിവ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.