വാര്‍ഷികവും കുടുംബസംഗമവും
31/01/2020
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ടൗണ്‍ നോര്‍ത്ത് ഏരിയായുടെ വാര്‍ഷികവും കുടുംബസംഗമവും ടൗണ്‍ പ്രസിഡന്റ് എ.വി പുരുഷോത്തമന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ യൂണിയന് വൈക്കം ടൗണ്‍ നോര്‍ത്ത് ഏരിയായുടെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് എ.വി പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.അബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വിജയകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍, ടി.ആര് മോഹനന്, കെ.ജി രാജലക്ഷ്മി, കെ.എ റസാക്ക്, എ.ശിവന്‍കുട്ടി, ടി.ആര് ചന്ദ്രശേഖരന് നായര്‍, എം.വിജയകുമാര്‍, ലതിക, ടി.കെ തങ്കപ്പന്, കെ.പി സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.അബു (പ്രസിഡന്റ്), പി.വിജയകുമാര്‍ (സെക്രട്ടറി), ടി.ആര് മോഹനന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.