Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തസാക്ഷിത്വ ദിനം ആചരിച്ചു.
31/01/2020
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണം.

വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. പി.എന്‍.ബാബു, എ.സനീഷ് കുമാര്‍, ബി.ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, എസ്.സാനു, പി.ടി സുഭാഷ്, വൈക്കം ജയന്‍, ജോയി ചെത്തിയില്‍, ഗിരിജാ ജോജി, കെ.കെ സചിവോത്തമന്‍, പി.ജോണ്‍സണ്‍, ബാലാജി പൈ, മോഹനന്‍ പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. വൈക്കം അയ്യര്‍കുളങ്ങര ഗാന്ധി മന്ദിറില്‍ നടത്തിയ ഗാന്ധിസമാധി ദിനാചരണ അനുസ്മരണ സമ്മേളനം ടോക് എച്ച്. എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് പ്രൊഫ. പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളും ലക്ഷ്യങ്ങളും, സംഭാവനകളും പുതിയ കാലഘട്ടം വിസ്മരിക്കുന്ന അനുഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ്.നരസിംഹനായ്ക്ക്, എസ്.ആര്‍ പണിക്കര്‍, രാധാ ജി.നായര്‍, പ്രൊഫ. പി.നാരായണന്‍, പി.എസ് നന്ദനന്‍, ആര്‍.സോമശേഖരന്‍, എസ്.സുഭാഷ്ചന്ദ്രന്‍, അജിത്കുമാര്‍, എസ്.നടരാജന്‍, കെ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.