Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം
31/01/2020
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പത്മാ ചന്ദ്രന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2029-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍ നിര്‍വഹിച്ചു. ആയാംകുടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം സുധര്‍മന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാല, പി.കെ ഉത്തമന്‍, സി.എന്‍ സന്തോഷ്, നയന ബിജു, സരോജിനി തങ്കപ്പന്‍, കെ.പി സതീഷ്‌കുമാര്‍, പി.കെ ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.