Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും 31, ഫെബ്രുവരി 1 ദിവസങ്ങളില്‍
29/01/2020

വൈക്കം: കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും 31, ഫെബ്രുവരി 1 ദിവസങ്ങളിലായി വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടത്തും.31ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സാബു മാത്യൂ ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന സെക്രട്ടറി പി.ജെ ആന്റണി മുഖ്യപ്രഭാഷണം നടത്തും. സുജാത വി.ബി സ്വാഗതമാശംസിക്കും. ജോസ് ഡാനിയേല്‍ നന്ദി അറിയിക്കും. തോമസ് മാത്യു, രാജേഷ് എന്‍.വൈ, ജോസഫ് എന്‍.ഡി, ഗോപകുമാര്‍ ആര്‍ എന്നിവര്‍ സംസാരിക്കും. 1ന് അദ്ധ്യാപകദിനാചരണവും സമ്മേളനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി ഷാജിമോന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സാബു മാത്യൂ, പി.ജെ ആന്‍സി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോണ്‍സണ്‍ സി ജോസഫ്, എം.സി സ്‌കറിയ, സ്റ്റാന്‍ലി ജോര്‍ജ്ജ്, കെ.സി ജോണ്‍സണ്‍, ജേക്കബ് ചെറിയാന്‍, കൗണ്‍സിലംഗങ്ങളായ ലേഖ ആര്‍ പിള്ള, എബ്രഹാം ഫിലിപ്പ്, രാജേഷ് ആര്‍, ട്രഷറര്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് രാജിവ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് നിര്‍വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോയിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ശേഷം ടൗണില്‍ പ്രകടനവും പുതിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടത്തും. പത്രസമ്മേളനത്തില്‍ എബ്രഹാം ഫിലിപ്പ്, പി.ആര്‍ ശ്രീകുമാര്‍, പി.പ്രദീപ്, പ്രദീപ് കുമാര്‍ വി, റ്റി.പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.