Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
29/01/2020
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജഗദീഷ് പോറ്റി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ കടവില്‍പറമ്പില്‍ ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവാര്‍ഡുകള്‍, പുരസ്‌കാരജേതാക്കളെ ആദരിക്കല്‍ എന്നിവ നടത്തി. ദേവസ്വം പ്രസിഡന്റ് ജി വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ട്രഷറര്‍ ഇ.ഡി ജയന്‍ നായര്‍, വിവിധ സമുദായ സംഘടനാ നേതാക്കളായ ടി.എന്‍ ഗോപിനാഥന്‍ നായര്‍, സുനില്‍കുമാര്‍, എന്‍.ജി ബാലചന്ദ്രന്‍, പി.ബി ചന്ദ്രബാബു, അജിത് കുമാര്‍, ഗോവിന്ദന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, പി.ടി ഷാജിമോന്‍, വി.കെ ശങ്കരനാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടിയേറ്റിനുശേഷം അന്നദാനവും നടത്തി. എട്ടുദിവസം നീളുന്ന ഉത്സവാഘോഷം ഫെബ്രുവരി 4ന് സമാപിക്കും. സമാപന ചടങ്ങായ ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് സദ്യ, ആറാട്ട് വരവ്, വലിയകാണിക്ക എന്നിവയും നടക്കും.