Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവുത്സവാഘോഷവും പ്രഭാവലയവും തിരുമുഖ പ്രതിഷ്ഠാ സമര്‍പ്പണവും
29/01/2020

വൈക്കം: വരിയ്ക്കാംകുന്ന് കാശാങ്കാലാ ശ്രീ ഭദ്രകാളീ ദേവീക്ഷേത്രത്തിലെ തിരുവുത്സവാഘോഷവും പ്രഭാവലയവും തിരുമുഖ പ്രതിഷ്ഠാ സമര്‍പ്പണവും 31 മുതല്‍ ഫെബ്രുവരി 2 വരെ നടത്തും. 31ന് വൈകിട്ട് 5ന് പ്രഭാവലയവും തിരുമുഖവും വഹിച്ചുള്ള ഘോഷയാത്ര വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് കാശാങ്കാല ശ്രീ ഭദ്രകാളിദേവിക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 6.30ന് ദീപാരാധന, ഭഗവത്സേവ, 8ന് അത്താഴപൂജ എന്നിവ നടക്കും. ഫെബ്രുവരി 1ന് വൈകിട്ട് 8ന് ദേശതാലപ്പൊലികള്‍, 9.30ന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയും 2ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് ഗരുഡന്‍തൂക്കം അരങ്ങേറ്റം, രാത്രി 9ന് രംഗകല ചേര്‍ത്തലയുടെ കുറത്തിയാട്ടം എന്നിവയും നടക്കും.