Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താഴികക്കുടം പ്രതിഷ്ഠിച്ചു.
29/01/2020
പടിഞ്ഞാറെക്കര പോത്തോടിയില്‍ ശ്രീഹനുമാന്‍ സ്വാമിക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലില്‍ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ താഴികക്കുടം പ്രതിഷ്ഠിക്കുന്നു.

വൈക്കം: പടിഞ്ഞാറെക്കര പോത്തോടിയില്‍ ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലില്‍ താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സനോജ് സഹകാര്‍മ്മികനായി. അഭിഷേക ചടങ്ങുകള്‍ക്ക് ശേഷം താഴികക്കുടം എഴുന്നള്ളിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രശാന്ത് പോത്തോടിയില്‍, അമ്പിളി പോത്തോടിയില്‍, ശിവന്‍ മുച്ചാത്ത്, മണി വേഴക്കേലില്‍, ബോബന്‍ ചെറിയപൂക്കാട്, സതീഷ് പള്ളുരുത്തി, പ്രേമന്‍ മരട്, സജി ആലപ്പുഴ, രാജി ആലപ്പുഴ, ദിനില്‍ പോത്തോടിയില്‍, പൊന്നുകുട്ടന്‍ ചെറിയപൂക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. 12ന് പ്രസാദം ഊട്ട്, വൈകിട്ട് 7.30ന് താലപ്പൊലി എന്നിവ നടന്നു. 30ന് രാവിലെ 6ന് ബ്രഹ്മകലശം, 12ന് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബിംബ പ്രതിഷ്ഠ, 12ന് മഹാപ്രസാദം ഊട്ട് എന്നിവ നടക്കും.