Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയില്‍ കൊടിയേറ്റ നാളെ
29/01/2020

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് നാളെ വൈകിട്ട് എറണാകുളം -അങ്കമാലി അതിരൂപതാ ചാന്‍സലര്‍ ഫാ.ജോസ് പൊള്ളയില്‍ കൊടിയേറ്റും. വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി സഹകാര്‍മ്മികനാകും. ഇടവകയിലെ 247 കുടുംബങ്ങളിലെ സ്ത്രീകള്‍ പ്രസുദേന്തിമാരായി തിരുനാള്‍ ആഘോഷിക്കുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഒരേ യൂണിഫോം ധരിച്ച 247 സ്ത്രീകള്‍ പ്രദക്ഷിണത്തില്‍ അണിചേരുന്നതും ശ്രദ്ധേയമായ കാഴ്ചയാകും. 31ന് ആരാധന ദിനമായി ആചരിക്കും. വൈകിട്ട് 5ന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. ഫാ.ജോസഫ് തെക്കേപാറവേലില്‍ കാര്‍മ്മികനാകും. ഫെബ്രുവരി 1ന് വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് രൂപം വെഞ്ചരിപ്പ്, ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവബലി എന്നിവ നടക്കും. ഫാ. റെന്‍സണ്‍ പൊള്ളയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാഴ്ച സമര്‍പ്പണം, പ്രദക്ഷിണം, 2ന് ദിവ്യബലി, വൈകിട്ട് 5ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ബിബിന്‍ കുരിശുതറ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണം പുറപ്പെടും. 3ന് മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കും.