Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലി എഴുന്നെള്ളിപ്പും നിധി സമാഹരണ കൂപ്പണ്‍ ഉദ്ഘാടനവും
14/03/2016
കാലാക്കല്‍ ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ചുള്ള താലി എഴുന്നെള്ളിപ്പും നിധി സമാഹരണ കൂപ്പണ്‍ ഉദ്ഘാടനവും ക്ഷേത്ര സന്നിധിയില്‍ വച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗോപീകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു.

കാലാക്കല്‍ ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ചുള്ള താലി എഴുന്നെള്ളിപ്പും നിധി സമാഹരണ കൂപ്പണ്‍ ഉദ്ഘാടനവും ക്ഷേത്ര സന്നിധിയില്‍ വച്ച് ദേവസ്വം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ഗോപീകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മേല്‍ശാന്തി ഉണ്ണി പൊന്നപ്പന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷം പരമ്പരാഗതമായി നടന്നു വരുന്ന താലി എഴുന്നെള്ളിപ്പിന് തുടക്കമായി. ചടങ്ങില്‍ ക്ഷേത്ര ഉത്സവകമ്മററി പ്രസിഡന്റ് കെ.എസ്.ചന്ദ്രന്‍ മൂശാറയില്‍, സെക്രട്ടറി ആര്‍.വേണു, അഡ്വ. കെ.പ്രസന്നന്‍, വിജയപ്പന്‍, കമ്മറ്റി അംഗങ്ങളായ അനില്‍ഗാന്ധി, എസ്.ഉണ്ണികൃഷ്ണന്‍, സുധാകരന്‍, വിശ്വന്‍, ബാബുരാജ്, ബിജുകുമാര്‍, ചന്ദ്രശേഖരപണിക്കര്‍, മുരളീധരന്‍, അജി, രാജേഷ് (വെളിച്ചപ്പാട്) എന്നിവര്‍ പങ്കെടുത്തു.