Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ഔട്ട്‌പോസ്റ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്തി
27/01/2020
കുടവെച്ചൂര്‍ ഔട്ട്‌പോസ്റ്റ് ജംഗ്ഷനിലെ മാര്‍ത്താണ്ഡശ്ശേരില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കുടവെച്ചൂര്‍ പോലീസ് ഔട്ട്‌പോസ്റ്റ് ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്‌റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റാക്കി ഉയര്‍ത്തി ജംഗ്ഷനു സമീപത്തെ മാര്‍ത്താണ്ഡശ്ശേരില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം കേരള ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. എം.എല്‍.എ സി.കെ ആശ ആദ്ധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദന്‍, ശ്രീദേവി ജയന്‍, ഷിബു കെ.എസ്, ലൈജു കുഞ്ഞുമോന്‍, അശ്വതി ടി.എം, മിനിമോള്‍ കെ.ബി, കെ.ആര്‍ ഷൈലകുമാര്‍, എന്‍.സുരേഷ് കുമാര്‍, കെ.എം വിനോഭായ്, വി.ടി സണ്ണി, വക്കച്ചന്‍ മണ്ണത്താലില്‍, പി.കെ രാജു, യു.ബാബു എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍ സതീഷ് കുമാര്‍ ഐ.എ.എസ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈഓഫീസര്‍ വി.ജയപ്രകാശ് കൃതജ്ഞത പറഞ്ഞു.