Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിപ്പബ്ലിക്ദിനാഘോഷവും കുടുംബസംഗമവും
27/01/2020
കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ്സ് ലീഗ് തലയാഴം യൂണിറ്റിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് രാജേന്ദ്രന്‍ ദേശീയ പതാകയുയര്‍ത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നു.

വൈക്കം: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്സ് ലീഗ് തലയാഴം യൂണിറ്റിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ദിനാഘോഷവും കുടുംബസംഗമവും നടത്തി. ദേശീയ പതാകയുയര്‍ത്തി പ്രതിജ്ഞ പുതുക്കി. വീരമൃത്യൂ വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രന്‍ പതാക ഉയര്‍ത്തി സത്യവാചകം ചൊല്ലി പ്രതിജ്ഞയെടുത്തു. യൂണിറ്റ് സെക്രട്ടറി നാണപ്പന്‍, വൈസ് പ്രസിഡന്റ് സോമന്‍, മഹിളാ വിഭാഗം പ്രസിഡന്റ് ഭൈമി വിജയന്‍, വെല്‍ഫെയര്‍ യൂണിറ്റ് പ്രസിഡന്റ് ബാഹുലേയന്‍, താലൂക്ക് സെക്രട്ടറി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.