Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിപ്പബ്ലിക് ദിനാഘോഷവും പുതുവസ്ത്രവിതരണവും
27/01/2020
അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാന പ്രസിഡന്റ് എന്‍.ദിവാകരന്‍ മുട്ടം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷവും പുതുവസ്ത്രവിതരണവും ചികിത്സാ ധനസഹായവും നടത്തി. സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.ദിവാകരന്‍ മുട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ സത്യലാലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ ബാബു ചികിത്സാ സഹായം വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.ശിവരാമന്‍, മഹിളാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ കെ.പൊന്നു, ആര്‍.ഷാജി, എസ്.സോമന്‍, എം.ആര്‍ ജിഷ്ണു, സരള, പ്രശാന്ത്, പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.