Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
27/01/2020

വൈക്കം: വല്ലകം ക്ഷീരോല്‍പ്പാദക സഹകരണസംഘം ഭരണസമിതിയുടെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെയും ക്ഷീരകര്‍ഷകവേദിയുടെയും ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘം ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച പാല്‍ വില ആനുപാതികമായി ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ബാങ്ക് വഴി നല്‍കുന്ന പാലിന്റെ വിലയുടെ സ്റ്റേറ്റ്‌മെന്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. സമരക്കാര്‍ ഭരണസമിതിയോഗം ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനമായി. ഉപരോധസമരം കിസാന്‍സഭ മേഖല സെക്രട്ടറി കെ.എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍ സുരേഷ്, വിജയന്‍ കൊടിയാട്, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. പി.വി റജിമോന്‍, നീലകണ്ഠന്‍ നായര്‍, തങ്കച്ചന്‍ മുട്ടുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.