Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി ആഘോഷ സമാപനവും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളും 31 മുതല്‍ ഫെബ്രുവരി 2 വരെ
27/01/2020
ഉദയനാപുരം ഓര്‍ശ്ലേം പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഫൊറോന പള്ളിയില്‍ നിന്നും ഫാ.വര്‍ഗ്ഗീസ് മണവാളന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ പ്രയാണത്തിന് ഓര്‍ശ്ലേം പള്ളിക്കവാടത്തില്‍ സ്വീകരിക്കുന്നു.

വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ ശതാബ്ദി ആഘോഷ സമാപനവും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളും 31 മുതല്‍ ഫെബ്രുവരി 2 വരെ ആഘോഷിക്കും. 1920-ല്‍ സ്ഥാപിതമായ പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം ഫെബ്രുവരി 2ന് രാവിലെ 11.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി സമാപനത്തിന്റെ ഭാഗമായി പള്ളിപ്പുറം ഫൊറോന പള്ളിയില്‍ നിന്നും ഓര്‍ശ്ലേം പള്ളിയിലേക്ക് ദീപശിഖ പ്രയാണം നടത്തി. പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട് മലയാറ്റൂര്‍ പള്ളിവികാരി ഫാ.വര്‍ഗ്ഗീസ് മണവാളന് ദീപ ശിഖ കൈമാറി. ആഘോഷപൂര്‍വ്വം പള്ളിപ്പുറത്തുനിന്ന് ദീപശിഖാ പ്രയാണം കായല്‍ മാര്‍ഗ്ഗം ഓര്‍ശ്ലേം പള്ളിയിലേക്ക് പുറപ്പെട്ടു. പള്ളിക്കവാടത്തില്‍ എത്തിയ ദീപശിഖാ പ്രയാണം ഇടവക ജനങ്ങള്‍ അള്‍ത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും പൊന്‍വെള്ളി കുരിശുകളും ഭക്തി പകര്‍ന്നു. വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍, ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ.ടോണി മാണിക്യത്താന്‍, പള്ളിഭാരവാഹികളായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമലത്ത്, റെജോ കടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അമലോത്ഭവ മാതാവിന്റെ തിരുനാളിന് 31ന് വൈകിട്ട് 6.30ന് വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ കൊടിയേറ്റും. ഫാ. ജോണ്‍ കടവന്‍ കുര്‍ബാന അര്‍പ്പിക്കും. ഫെബ്രുവരി 1ന് രാവിലെ ഫാ. ജിജോ കടവന്‍ ദിവ്യബലി അര്‍പ്പിക്കും. ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഫെബ്രുവരി 2ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണം നടത്തും.