Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്രമമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു
24/01/2020
തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച വിശ്രമമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തിന്റെ വികസനഫണ്ടില്‍പ്പെടുത്തി തലയാഴം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച വിശ്രമമുറിയും ടോയ്‌ലറ്റ് ബ്ലോക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, ഡോ. ജ്യോത്സന ബഷീര്‍, ഡോ.സുഷാന്ത്, മായ ഷാജി, ജെല്‍ജി വര്‍ഗ്ഗീസ്, പി.എസ് പുഷ്‌ക്കരന്‍, ജോസഫ് ഇടത്തില്‍, ഇ.വി അജയകുമാര്‍, ബി.രഘു എന്നിവര്‍ പ്രസംഗിച്ചു.