Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകവനിതാ ദിനാഘോഷവും ഗുരുസ്തവം രചനാശതാബ്ദി ആഘോഷവും
14/03/2016
കെ.ആര്‍.നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാസംഘത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷങ്ങളും ഗുരുസ്തവം രചനാശതാബ്ദിയും വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു.

കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.എന്‍.ഡി യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ലോകവനിതാ ദിനാഘോഷവും ഗുരുസ്തവം രചനാശതാബ്ദി ആഘോഷവും വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കുമാരനാശാന്‍ രചിച്ച ഗുരുസ്തവം പ്രാര്‍ത്ഥനാ ഗീതത്തിന്റെ രചനാ ശതാബ്ദിയോട് അനുബന്ധിച്ച് ഗുരുസ്തവം ആലപിച്ചു കൊണ്ടും 100 വനിതകള്‍ അണിനിരന്ന് വിശ്വദീപം തെളിയിച്ചു കൊണ്ടുമാണ് ചടങ്ങ് ആരംഭിച്ചത്. യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷ വഹിച്ചു. വനിതാസംഘം കണ്‍വീനര്‍ സുലഭ സജീവ് സ്വാഗതം ആശംസിച്ചു. മൈക്രോഫൈനാന്‍സ് സ്റ്റേററ് കോ-ഓര്‍ഡിനേറ്റര്‍ എസ് ദീപാങ്കുരന്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരിയും മേവെള്ളൂര്‍ ശാഖയുടെ വനിതാസംഘം പ്രസിഡന്റുമായ പി.സീമയെ വനിതാസംഘം ചെയര്‍പേഴ്‌സണ്‍ ബിന്ദു സദാനന്ദന്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി പ്രശസ്തി പത്രം നല്കുകയും ചെയ്തു. പത്മിനി, ഇ.ഡി.പ്രകാശന്‍, ധന്യ പുരുഷോത്തമന്‍, ശ്രീകല വി.ആര്‍, അമ്പിളി സനീഷ്, പി.വി റെജിമോന്‍, അമ്മിണി എന്നിവര്‍ പ്രസംഗിച്ചു.