Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസാദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി
24/01/2020
  ഭാരതീയ ചികിത്സാ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രസാദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രസാദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.ജയശ്രീ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. വി.വി അനില്‍കുമാര്‍, ബിജു വി കണ്ണേഴന്‍, ഡി.രഞ്ജിത്ത് കുമാര്‍, പി.ആര്‍ ബിനുമോള്‍, പി.സുമേഷ്‌കുമാര്‍, ഡോ. പി.ആര്‍ അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.