Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗിക്ക് ചികിത്സ നിഷേധിച്ച് ഇറക്കി വിട്ടതായി പരാതി.
24/01/2020

വൈക്കം: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഇടയാഴം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഓടിക്കയറി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ഇറക്കി വിട്ടതായി പരാതി. കഴിഞ്ഞ 19നു വൈകുന്നേരം ബൈക്കില്‍ യാത്ര ചെയ്തു വന്ന കോണ്‍ഗ്രസ് സേവാദള്‍ വൈക്കം നിയോജക മണ്ഡലം ചീഫ് വര്‍ഗീസ് പുത്തന്‍ചിറ, ബി.പി ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയോടെ ഇടയാഴം ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി ചെന്നപ്പോഴാണ് സ്റ്റാഫ് നഴ്‌സിന്റെ ഭാഗത്തു നിന്നും ദുരനുഭവം ഉണ്ടായത്. രോഗിയെ പരിശോധിച്ച് ഉയര്‍ന്ന ബി.പിയാണെന്നു ബോധ്യപ്പെട്ടിട്ടും അടിയന്തിര ചികിത്സ നല്‍കാന്‍ തയ്യാറാവുകയോ, കിടക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് അനുവദിക്കുകയൊ ചെയ്യാതെ ഇറക്കി വിടുകയാണുണ്ടായത്. തുടര്‍ന്ന് മറ്റു ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. ബന്ധപ്പെട്ട ജീവനക്കാരിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ടി.വി പുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെന്ററില്‍ ചെന്നു പ്രതിഷേധം രേഖപ്പെടുത്തി. ഇടവട്ടം ജയകുമാര്‍, എസ്.മനോജ് കുമാര്‍, ശ്രീരാജ് ഇരുമ്പേപ്പള്ളില്‍, വൈക്കം ജയന്‍, വി.കെ അനിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു.