Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
23/01/2020
കേരള സ്റ്റേറ്റ കയര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യൂ.സി വൈക്കം കയര്‍ പ്രോജക്ട് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കയര്‍ വകുപ്പിനെ അപ്രധാന വകുപ്പാക്കി തരംതാഴ്ത്തുകയാണ് ചെയ്തതെന്നും ഇതിന്റെ ദുരിതങ്ങളാണ് കയര്‍ മേഖല നേരിടുന്നതെന്നും കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. വിവിധയാവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യൂ.സി യുടെ നേതൃത്വത്തില്‍ കയര്‍ പ്രോജക്ട് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് യൂ.ബേബി അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹന്‍ ഡി ബാബു, ആര്‍.ചന്ദ്രസേനന്‍, പി.വി ്പ്രസാദ്, അഡ്വ. എ.സനീഷ് കുമാര്‍, അബ്ദുള്‍ സലാം റാവുത്തര്‍, പി.ഡി ഉണ്ണി, ഇടവട്ടം ജയകുമാര്‍, വൈക്കം ജയന്‍, ബി.എല്‍ ജോസഫ്, കെ.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.