Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനശാക്തീകരണ ക്യാമ്പ്
23/01/2020

വൈക്കം: യുവാക്കള്‍ക്കുള്ള ദേശീയ ശാക്തീകരണ പരിപാടിയുടെ ഭാഗമായി അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ഓള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികളെയും യുവമാനേജര്‍മാരെയും ഉദ്ദേശിച്ച് നടത്തുന്ന ക്യാമ്പില്‍ ജീവിത നൈപുണ്യത്തെക്കുറിച്ചും തൊഴില്‍ മികവിനെക്കുറിച്ചും വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ ക്ലാസ്സുകളും പങ്കുവെയ്ക്കലുകളും നടത്തും. ഷെയ്പ്പിന്‍ യംഗ് മൈന്‍ഡ് പ്രോഗ്രാം എന്ന പേരില്‍ ഫെബ്രുവരി 8ന് വൈക്കം വൈറ്റ് ഗേറ്റ് റെസിഡന്‍സി കണ്‍വെന്‍ഷന്‍ ഹാളിലാണ് പരിശീലന പരിപാടി നടക്കുന്നത്. മുന്‍ ഇന്‍ഡ്യന്‍ അംബാസിഡറും എഴുത്തുകാരനുമായ ഗുര്‍ജിത്ത് സിംഗ്, മുന്‍ സുപ്രീംകോടതി ജഡ്ജിയും കര്‍ണ്ണാടക ലോകായുക്തയുമായിരുന്ന ജസ്റ്റീസ് എന്‍.സന്തോഷ് ഹെഗ്‌ഡേ,ബിസിനസ്സ് രംഗത്തെ പ്രശസ്തയായ വിനീത ബാലി, ആഗോള ബിസിനസ്സ് മാനേജ്‌മെന്റ് വിദഗ്ധന്‍ റിച്ചാര്‍ഡ് റിക്കി തുടങ്ങിയവരാണ് യുവാക്കളുമായുള്ള സര്‍ഗ്ഗസംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം യുവതി യുവാക്കള്‍ ഏകദിന പരിശീലന പരിപാടികളില്‍ പങ്കാളികളാകും. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് പരിപാടിയുടെ സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446758546 എന്ന നമ്പരില്‍ ബന്ധപ്പെടാം.