Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്ത് ജാതി പറയാതെ അവകാശങ്ങള്‍ നേടാനാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
23/01/2020
എസ്.എന്‍.ഡി.പി യോഗം കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയന്‍ ആസ്ഥാനമന്ദിരം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്ത് ജാതി പറയാതെ അവകാശങ്ങള്‍ നേടാനാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് ഇ.ഡ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.ടി മന്മഥന്‍ ഗുരുദേവചിത്രം അനാച്ഛാദനം ചെയ്തു. ശ്രീനാരായണ പഠനകേന്ദ്രം സി.എം ബാബു ഉദ്ഘാടനം ചെയ്തു. കെ.ആര്‍ നാരായണന്റെ ഛായചിത്രം എ.വി അശോകന്‍ ശിവഗിരി മഠം അനാച്ഛാദനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, എസ്.അജുലാല്‍, പി.ഡി ശ്യാംദാസ്, എം.പി സെന്‍, പി.പി സന്തോഷ് അനീഷ്, വി.കെ രഘുവരന്‍, വി.ആര്‍ അജിത്ത് കുമാര്‍, കെ.ആര്‍ സാജു, പത്മിനി തങ്കപ്പന്‍, വി.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ശശിധരനെയും, യൂണിയന് സ്ഥലം നല്‍കിയ ഫാത്തിമ ബീവിയെയും വെള്ളാപ്പള്ളി നടേശന്‍ പൊന്നാട അണിയിച്ചാദരിച്ചു.