Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് രൂപീകരിച്ചു
21/01/2020

വൈക്കം: പ്രവര്‍ത്തന സൗകര്യത്തിനായി രണ്ടുമേഖലകളായി വിഭജിച്ച സി.പി.ഐ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറിയേറ്റിന് രൂപം നല്‍കി. കെ.എസ് രത്‌നാകരന്‍ (അസിസ്റ്റന്റ് സെക്രട്ടറി), കെ.ഡി വിശ്വനാഥന്‍, ആര്‍ ബിജു, കെ.വേണുഗോപാലന്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരുള്‍പ്പെട്ട തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റും കെ.അജിത്ത് (അസിസ്റ്റന്റ് സെക്രട്ടറി), എന്‍.അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്‌ക്കരന്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരുള്‍പ്പെട്ട വൈക്കം മണ്ഡലം സെക്രട്ടറിയേറ്റുമാണ് തിരഞ്ഞെടുത്തത്. സെക്രട്ടറിമാരായി ജോണ്‍ വി ജോസഫ് (തലയോലപ്പറമ്പ്), എം.ഡി ബാബുരാജ് (വൈക്കം) എന്നിവരെ നേരുത്തെ തിരഞ്ഞെടുത്തിരുന്നു. വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ് പഞ്ചായത്തുകള്‍ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിക്കു കീഴിലും, വൈക്കം മുന്‍സിപ്പാലിറ്റി, ടി.വി പുരം, തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലെ പാര്‍ട്ടിക്കമ്മിറ്റികള്‍ വൈക്കം മണ്ഡലത്തിനു കീഴിലുമാണ് പ്രവര്‍ത്തിക്കുക.