Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എന്‍.ഡി.പി യോഗം കെ.ആര്‍ നാരായണ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആസ്ഥാനമന്ദിര സമര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
21/01/2020

വൈക്കം: എസ്.എന്‍.ഡി.പി യോഗം കെ.ആര്‍ നാരായണ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആസ്ഥാനമന്ദിര സമര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 23ന് രാവിലെ 10ന് വടകരയില്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വടകര നോര്‍ത്ത് ശാഖയുടെ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഭദ്രദീപപ്രകാശനം പ്രീതി നടേശന്‍ നടത്തും. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു സ്വാഗതമാശംസിക്കും. ഗുരുദേവചിത്ര അനാച്ഛാദനം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും, കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദനും നിര്‍വഹിക്കും. യോഗം കൗണ്‍സിലര്‍ പി.ടി മന്മമഥന്‍ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും കെ.ആര്‍ നാരായണന്റെ ചിത്ര അനാച്ഛാദനം എ.വി അശോകന്‍ ശിവഗിരി മഠവും നിര്‍വഹിക്കും. യോഗം കൗണ്‍സിലര്‍ സി.എം ബാബു മുഖ്യപ്രസംഗവും കേന്ദ്രവനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ മൈക്രോഫിനാന്‍സ് വായ്പാ വിതരണവും നടത്തും. യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ സംഘടനാ സന്ദേശം നല്‍കും. എസ്.എന്‍ എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാല്‍ മുഖ്യാതിഥിയായിരിക്കും. കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ പി.ഡി ശ്യാംദാസ്, വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി സന്തോഷ് എസ്.രവി, ശ്രീനാരായണ സൈബര്‍ സേന സംസ്ഥാന പ്രസിഡന്റ് അനീഷ് പുല്ലുവേലില്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുലഭ സജീവ്, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി അച്ചു ഗോപി, എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍ വി.കെ രഘുവരന്‍, വി.ആര്‍ അജിത്ത്കുമാര്‍, വടകര നോര്‍ത്ത് ശാഖ പ്രസിഡന്റ് കെ.ആര്‍ ബിജു എന്നിവര്‍ പ്രസംഗിക്കും.