യുവസംഗീത പ്രതിഭാ പുരസ്ക്കാരവും,സ്പെഷ്യല്‍ അവാര്‍ഡും
14/03/2016
അനില്‍കുമാര്‍
മദ്രാസ് സംഗീതസഭയുടെ സ്കോളര്‍ഷിപ്പോടെ തുടരുന്ന സംഗീത സപര്യയില്‍ മദ്രാസ് സംഗീതസഭ 2015-16-ല്‍ നടത്തിയ പരീക്ഷയില്‍ യുവസംഗീത പ്രതിഭാ പുരസ്ക്കാരവും, സംഗീത വിദ്വാന് പത്മശ്രീ കലൈമാമണി തിരുവാരൂര്‍ എസ് ലാച്ചപ്പപിളൈയുടെ സ്മരണാര്‍ത്ഥമുള്ള സ്കോളര്‍ഷിപ്പും, സ്പെഷ്യല്‍ അവാര്‍ഡും, ക്യാഷ് അവാര്‍ഡും വൈക്കം അനില്‍കുമാറിന് ലഭിച്ചു. ഉല്ലല സ്വദേശിയായ അനില്‍കുമാര്‍ ആര്.എല്‍.വി കോളേജിലെ പഠനത്തിനുശേഷം ലോക പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ നെയ്വേലി ആര് സന്താനഗോപാലത്തിന്റെ കീഴില്‍ മദ്രാസില്‍ ഉപരിപഠനം നടത്തുന്നു.