Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
21/01/2020
കുഡുംബി സേവാസംഘത്തിന്റെയും മഹിളാസേവാ സംഘത്തിന്റെയും സംയുക്ത വാര്‍ഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.എസ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുഡുംബി സേവാസംഘം വൈക്കം 88-ാം നമ്പര്‍ ശാഖയുടെയും മഹിളാസേവാസംഘം 53-ാം നമ്പര്‍ ശാഖയുടെയും നേതൃത്വത്തില്‍ നടത്തിയ വാര്‍ഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.എസ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.രഘുനാഥ്, ബിജു, സരോജിനി രാമകൃഷ്ണന്‍, കെ.ആര്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പ്രസിഡന്റും ബോര്‍ഡുമെമ്പറുമായിരുന്ന ജി.സുരേന്ദ്രന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പുതിയ ഭാരവാഹികളായി എന്‍.ജയകുമാര്‍ (പ്രസിഡന്റ്), വി.ആര്‍ സുധാകരന്‍ (വൈസ് പ്രസിഡന്റ്), ജി.രഘുനാഥ് (സെക്രട്ടറി), എച്ച്. രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി), എച്ച്. അനൂപ് (ട്രഷറര്‍), മഹിളാ സേവാസംഘം ഭാരാഹികളായി സരോജിനി രാമകൃഷ്ണന്‍ (പ്രസിഡന്റ്), ലളിത അശോകന്‍ (വൈസ് പ്രസിഡന്റ്), പ്രീത സുധാകരന്‍ (സെക്രട്ടറി), അജിത ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി), രാജിഷാ ശരത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.