Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചര്‍ച്ചാ സമ്മേളനം നടത്തി
21/01/2020
തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' എന്ന നോവലിനെക്കുറിച്ച് നടത്തിയ ചര്‍ച്ചാ സമ്മേളനം എഴുത്തുകാരി കെ.എ ബീന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മലയാള സാഹിത്യത്തിലെ ഇതിഹാസതുല്യനായ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് എഴുത്തുകാരി കെ.എ ബീന. വെക്കം മുഹമ്മദ് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' എന്ന നോവലിനെക്കുറിച്ച് നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫെഡറല്‍ നിലയത്തിന്റെ മുറ്റത്ത് നടത്തിയ സാഹിത്യ കൂട്ടായ്മയില്‍ കാലവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. കെ.ഷഡാനനന്‍ നായര്‍ മോഡറേറ്റര്‍ ആയി. ഭൂമിയുടെ അവകാശികള്‍ ഇംഗ്ലിഷ് ഭാഷയിലെയ്ക്ക് വിവര്‍ത്തനം ചെയ്ത ഡോ. വി.ടി. ജലജകുമാരി പ്രബന്ധം അവതരിപ്പിച്ചു. മോഹന്‍ ഡി.ബാബു, ഡി.മനോജ്, ഡോ. യു.ഷംല, കെ.പി റോയി, പി.ജി ഷാജിമോന്‍, ഡോ. പി.എച്ച് ഇസ്മയില്‍, അബ്ദുല്‍ ആപ്പാഞ്ചിറ, ഡോ. എസ്.പ്രീതന്‍, കെ.കെ സിദ്ധിക്ക്, എം.ഗോപാലകൃഷ്ണന്‍, നാഗേഷ് ബാബു, സുനില്‍ മംഗലത്ത്, പ്രണവം ഗോപാലകൃഷണന്‍, എ.ശ്രീകല, പി.ജോണ്‍സന്‍, ലാലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.