Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിനൊരു മുളഞ്ചോല പദ്ധതി നടപ്പിലാക്കി.
21/01/2020
തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മൂവാറ്റുപുഴയാറിനൊരു മുളഞ്ചോല പദ്ധതിയുടെ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയാറിനൊരു മുളഞ്ചോല പദ്ധതി നടപ്പിലാക്കി. പുഴകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി വനം വകുപ്പില്‍ നിന്നും ശേഖരിച്ച മുന്നൂറോളം മുള, കണ്ടല്‍ച്ചെടി എന്നിവ നട്ടുപിടിപ്പിച്ചു. വൈക്കപ്രയാര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കിയത്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ്, വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു, എന്നിവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനുമോളും മറ്റ് അധ്യാപകരും പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചു. ഇതോടൊപ്പം പുഴവക്കില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുട്ടികള്‍ പെറുക്കി വൃത്തിയാക്കി. പദ്ധതിക്ക് വിദ്യാര്‍ഥികളോടൊപ്പം നാട്ടുകാരും പൂര്‍ണ സഹകരണമാണ് നല്‍കിയത്.