Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹല്ല് സംഗമം സംഘടിപ്പിച്ചു.
21/01/2020
കുലശേഖരമംഗലം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മഹല്ല് സംഗമത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ് പ്രസംഗിക്കുന്നു.

വൈക്കം: കുലശേഖരമംഗലം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് സംഗമം സംഘടിപ്പിച്ചു. മാറ്റപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌കൂള്‍ ഹാളില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് പി.എ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, സിപിഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത് കുമാര്‍, മഹല്ല് കമ്മിറ്റി സെക്രട്ടറി പരീത് കടേമഠം, കാസിം മൗലവി എന്നിവര്‍ പ്രസംഗിച്ചു.