Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായല്‍ തീരത്തെ ബീച്ചിന്റെ വികസനത്തിന് വഴി തുറക്കുന്ന റോഡും വള്ളക്കടവും നിര്‍മിക്കാന്‍ ടെണ്ടര്‍ നടപടികളായി
20/01/2020
വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വേമ്പനാട്ട് കായലോരത്തെ ബീച്ച്.

വൈക്കം: വേമ്പനാട്ടു കായല്‍ തീരത്തെ ബീച്ചിന്റെ വികസനത്തിന് വഴി തുറക്കുന്ന റോഡും വള്ളക്കടവും നിര്‍മിക്കാന്‍ ടെണ്ടര്‍ നടപടികളായി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള വൈക്കം കായലോര ബീച്ച് സൗന്ദര്യവല്‍ക്കരിച്ചത് ടൂറിസം രംഗത്തേയ്ക്കുള്ള ചുവടുവെയ്പ്പ് സമാനതകളില്ലാത്ത നേട്ടമാണ് സമ്മാനിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ബീച്ചിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. തദ്ദേശീയരും അല്ലാത്തവരുമായ ഒരുപാട് ആളുകള്‍ സായാഹ്നം ചിലവഴിക്കുന്നത് ബീച്ചിലാണ്. നിരവധി ദൃശ്യമാധ്യമങ്ങള്‍ ബീച്ചില്‍ അവരവരുടേതായ പരിപാടികള്‍ സംഘടിപ്പിച്ചു. അഷ്ടമിക്കാലത്ത് ബീച്ചിലേക്ക് എത്തുന്നവരുടെ തിരക്ക് ആയിരങ്ങള്‍ കടന്നു. ബീച്ചിന്റെ അനുബന്ധ വികസനത്തിന് പ്രദേശവാസികളുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എം.എല്‍.എ യും ചെയര്‍മാനും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ മുന്‍കൈയ്യെടുത്ത് നാട്ടുകാരോടൊപ്പം നിന്നുകൊണ്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവര്‍ക്ക് നിവേദനം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡിനോട് ചേര്‍ന്നും ബീച്ച് സ്തൂപത്തിന്റെ സമീപത്തു നിന്നും ബീച്ചിന്റെ തെക്കേ ഭാഗത്ത് വള്ളക്കടവ് വരെ റോഡും മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളക്കടവും ്അനുവദിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതി നടപ്പാക്കാന്‍ അനുമതിയും നല്‍കി. എന്നാല്‍ 36.50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവരാത്തതോടെ ഈ ടെണ്ടര്‍ റദ്ദ് ചെയ്തു. പിന്നീട് നിരന്തര പരിശ്രമത്തിന്റെ ഫലമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷന്‍ ഓഫീസില്‍ നിന്നും ഇപ്പോള്‍ പദ്ധതിയുടെ പുനര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. റോഡ് വന്നാല്‍ ബീച്ചിന്റെ തെക്കുഭാഗത്തുള്ള എല്ലാ ശല്യങ്ങളും ഒഴിവാക്കാന്‍ സാധിക്കും. പദ്ധതി നടപ്പിലായാല്‍ കായലോര ബീച്ചിന്റെ പൂര്‍ണവികസനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍