Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീരദേശ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് ധീവരസഭ
20/01/2020
തീരദേശ നിയമത്തില്‍ നിനും മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ധീവരസഭ ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നൂറ്റാണ്ടുകളായി തീരദേശത്ത് താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലും വീടും സ്ഥലവും സംരക്ഷിക്കുന്നതിന് തീരദേശ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ പറഞ്ഞു. തീരദേശ നിയമത്തില്‍ ഭേദഗതി വരുത്തി മത്സ്യത്തൊഴിലാളികളുടെ വീടും സ്ഥലവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ധീവരസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാവശ്യമായ റിപ്പോര്‍ട്ടുതയ്യാറാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ക്കും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, കെ.വി മനോഹരന്‍, കെ.കെ അശോക് കുമാര്‍, കെ.എസ് കുമാരന്‍, സുലഭ പ്രദീപ് കുമാര്‍, സൗമ്യ ഷിബു, വി.എം ഷാജി, ഭൈമി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.