Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡംഗമായി കെ.അജിത്ത് 25ന് ചുമതലയേല്‍ക്കും.
20/01/2020
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.അജിത്ത്

വൈക്കം: ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡംഗമായി കെ.അജിത്ത് 25ന് ചുമതലയേല്‍ക്കും. സി.പി.ഐ നേതാവും ദീര്‍ഘകാലം വൈക്കം എം.എല്‍.എ യുമായിരുന്ന എം.കെ കേശവന്റെ മകനാണ്. കഴിഞ്ഞ രണ്ടുതവണ വൈക്കം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നു. നിലവില്‍ സി.പി.ഐ വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. കെ.എസ്.ഇ.ബി ജീവനക്കാരിയായ സിന്ധുവാണ് ഭാര്യ. നിരഞ്ജന, ഋഷികേശ് എന്നിവര്‍ മക്കളുമാണ്.