Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുഞ്ചില തോടിനുസമീപമുള്ള പ്രദേശവാസികളുടെ കാലങ്ങളായുള്ള മുറവിളിക്ക് പരിഹാരമാകുന്നു.
20/01/2020
ആഴംകൂട്ടി ശുചീകരിക്കുന്ന നഗരസഭയിലെ പെരുഞ്ചില തോട്.

വൈക്കം: പെരുഞ്ചില തോടിനുസമീപമുള്ള പ്രദേശവാസികളുടെ കാലങ്ങളായുള്ള മുറവിളിക്ക് പരിഹാരമാകുന്നു. ഒന്നര കിലോമീറ്റര്‍ വരുന്ന തോടിന്റെ ഭാഗം ആഴംകൂട്ടി ശുചീകരിച്ച് സംരക്ഷണഭിത്തി കെട്ടുന്ന പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തോട് കുറച്ചുനാളുകള്‍ക്ക് മുന്‍പുവരെ പ്രദേശവാസികള്‍ക്ക് ശാപമായിരുന്നു. മാലിന്യങ്ങള്‍ കെട്ടിനിറഞ്ഞ് ഇഴ ജന്തുക്കളുടെയും മറ്റും വിഹാരകേന്ദ്രമായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ സി.കെ ആശ എം.എല്‍.എയോടു നടത്തിയ ആവശ്യത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പണികള്‍. 15 ലക്ഷം രൂപ ചെലവഴിച്ച് ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗമാണ് ആദ്യഘട്ടത്തില്‍ ആഴംകൂട്ടി വൃത്തിയാക്കുന്നത്. രണ്ടാം ഘട്ട പണികള്‍ തുടര്‍ പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. തോടിന്റെ ശുചീകരണ ജോലികള്‍ക്ക് നാട്ടുകാരുടെയും അകമഴിഞ്ഞ സഹായമുണ്ട്. കാരണം പലരും തോടിനു തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനും മറ്റും പൂര്‍ണ സഹകരണമാണ് നല്‍കുന്നത്.