Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം ചെമ്പ് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തികരിച്ച 146 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
20/01/2020
ചെമ്പ് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനം മന്ത്രി എം.എം മണി നിര്‍വഹിക്കുന്നു.

വൈക്കം: പ്രഖ്യാപിച്ച ഒരോ പദ്ധതികളും നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇന്നു കേരളം ഭരിക്കുന്നതെന്ന് മന്ത്രി എം.എം മണി. ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം ചെമ്പ് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തികരിച്ച 146 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 553 പദ്ധതികളും നിലവില്‍ നടപ്പിലാക്കിക്കഴിഞ്ഞു.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ അഭിമാനകരമായ നേട്ടമാണ് നാം കൈവരിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സാധാരണക്കാരന്റെ സ്വപ്നമാണ് സര്‍ക്കാര്‍ സാക്ഷാല്‍ക്കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുറിഞ്ഞപുഴ ഫിഷ് ലാന്റിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തികരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ മന്ത്രി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, വൈസ് പ്രസിഡന്റ് എം.കെ സനില്‍കുമാര്‍, ജി ഷീബ, എം.എസ് പ്രേമദാസന്‍, സീന ബിജു, വി.കെ രാജു, സന്ധ്യ സുനില്‍, കെ.കെ രമേശന്‍, ഇ.പി വേണുഗോപാല്‍, ലേഖാ സുരേഷ്, സ്മിതാ പ്രിന്‍സ്, റഷീദ് മങ്ങാടന്‍, ബിനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് ലൈഫ് പദ്ധതികളെക്കുറിച്ച് അക്രഡിറ്റഡ് എഞ്ചിനീയര്‍ ഗീത മനുമോഹന്‍ ക്ലാസ് എടുത്തു.