Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ടുമായി ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികള്‍ ശബരിമല സന്നിധാനത്തിലേക്ക്.
14/03/2016
വൈക്കത്തപ്പന്റെ സന്നിധാനത്തില്‍ നിന്ന് ഇരുമുടികെട്ടുമായി ക്ഷേത്രകലാപീഠ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശബരിമല സന്നിധാനത്തിലേക്ക്

മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഇരുമുടിക്കെട്ടുമായി ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികള്‍ ശബരിമല സന്നിധാനത്തിലേക്ക്. ശബരിമലയില്‍ ഇന്ന് ഉത്സവത്തിന് കൊടിയേറും. ഉത്സവ സമയത്ത് വാദ്യമേളങ്ങള്‍ ഒരുക്കുന്നത് ഏകദേശം 15 വര്‍ഷമായി വൈക്കം ക്ഷേത്രകലാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്. പതിവില്‍നിന്നു വിപരീതമായി വൈക്കം ക്ഷേത്രത്തിന്റെ ബലിക്കല്‍ പുരയില്‍വെച്ച് കെട്ടുകള്‍ നിറച്ച് ഇരുമുടിക്കെട്ടുമായാണ് ശബരിമല കയറുന്നത്. നാദസ്വരം, തകില്‍, പഞ്ചവാദ്യം എന്നീ വിഭാഗങ്ങളിലെ 28 വിദ്യാര്‍ത്ഥികളും അധ്യാപകരായ ഹരിപ്പാട് മുരുകദാസ്, വിജയകുമാര്‍, എം.ടി ശ്രീകുമാര്‍, തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍, കലാപീഠം മാനേജര്‍ ആര്‍.പ്രകാശ് എന്നിവരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ഇന്ന് ദീപാരാധനക്ക് മുന്‍പ് ഇവര്‍ 18-ാംപടി കയറി സന്നിദാനത്തെത്തും. ഉത്സവം തീര്‍ന്നതിനുശേഷമേ സംഘം മടങ്ങുകയുള്ളൂ. ശബരിമല അയ്യപ്പന്റെ വളര്‍ത്തച്ഛനാണ് വൈക്കത്തപ്പനെന്നും ഐതീഹ്യമുണ്ട്. ബലിക്കല്‍ ക്രിയ നടത്തിയ ചടങ്ങില്‍ അസി. കമ്മീഷണര്‍ എസ്.രഘുനാഥന്‍ നായര്‍, ദേവസ്വം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന്‍, ഉപദേശകസമിതി ഭാരവാഹികളായ പി.അമ്മിണിക്കുട്ടന്‍, പി.എം സന്തോഷ്‌കുമാര്‍, ഗിരിധര്‍ എന്നിവര്‍ പങ്കെടുത്തു.