Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പരിപാടി നടത്തി.
18/01/2020
റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വൈക്കം ശ്രീമഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടി.

വൈക്കം: റോഡ് സുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ശ്രീമഹാദേവ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിച്ചു. മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്‌പെക്ടര്‍മാരായ ഐസക് തോമസ്, ടി.ജി വേണു എന്നിവര്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി. ജനമൈത്രി പോലീസ് സി.ആര്‍.ഒ ബിജുമോന്‍ മുഖ്യപ്രസംഗം നടത്തി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ലഘുരേഖകള്‍ വിതരണം ചെയ്തു. ഡ്രൈവര്‍മാര്‍ക്ക് മധുരവും പേനയും വിതരണം ചെയ്തു. പരിപാടിക്കിടയില്‍ അധികൃതരെ കണ്ട് ബൈക്ക് വെട്ടിച്ച് അമിതവേഗത്തില്‍ കടന്നു കളഞ്ഞ വ്യക്തിയെ നിരീക്ഷണക്യാമറയുടെ സഹായത്തോടെ കണ്ടെത്തി പിടികൂടുകയും പിഴ അടപ്പിക്കുകയും ചെയ്തു. ശ്രീമഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി, മോട്ടോര്‍ വാഹനവകുപ്പ്, ജനമൈത്രി പോലീസ്, ഓം ഫൗണ്ടേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സെറ്റിന, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്‍ ജോസ്, ഭരത് ചന്ദ്രന്‍, റിച്ചാര്‍ഡ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എ അനൂപ്, അനീഷ്, സിന്ധു ഹരിദാസ്, സെബാസ്റ്റ്യന്‍, കെ.കെ ബേബി, സീതാലക്ഷ്മി, മുഹമ്മദ്, റാഫി, ബിജോ ബിജു, മീരാ മഹേശന്‍ എന്നിവര്‍ പങ്കെടുത്തു.