Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനാ യോഗം ചേര്‍ന്നു.
18/01/2020
ബിനോയ് വിശ്വം എം.പി യുടെ നിര്‍ദ്ദേശപ്രകാരം തലയാഴം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ്ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ സി.കെ ആശ എം.എല്‍.എ പ്രസംഗിക്കുന്നു.

വൈക്കം: പാര്‍ലെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജന കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം ചേര്‍ന്നു. രാജ്യസഭാംഗമായ ബിനോയ് വിശ്വമാണ് പദ്ധതിയില്‍ തലയാഴത്തെ ഉള്‍പ്പെടുത്തിയത്. തലയാഴം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണവും പ്രാദേശിക സാധ്യതകളും പരിഗണിച്ചു രൂപം നല്‍കുന്ന പുതിയ കര്‍മ പരിപാടികളും മുഖേന തലയാഴത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ആദ്യഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കര്‍മ പദ്ധതികള്‍ ക്രോഡീകരിച്ച വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിന് വൈക്കം ബി.ഡി.ഒ യെ ചുമതലപ്പെടുത്തി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതന്‍, കെ.കെ രഞ്ജിത്ത്, മറ്റു ജനപ്രതിനിധികള്‍, സന്‍സദ് ആദര്‍ശ് ഗ്രാം യോജന ചാര്‍ജ് ഓഫീസര്‍ സഫിയ ബീവി, ബി.ഡി.ഒ എസ്.ഹേമ, ദാരിദ്രലഘൂകരണ വിഭാഗം എ.എസ്.ഒ കെ.ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.