Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
18/01/2020
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, കടുത്തുരുത്തി ഡി.ഇ.ഒ കെ.ആര്‍ സൗദാമിനി, ബ്ലോക്ക് പഞ്ചായത്തംഗം ലീനമ്മ ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണന്‍ കവിതാ റെജി, അംഗങ്ങളായ ഗീത ജോഷി, സന്ധ്യ ആശോകന്‍, ഷീല സുരേശന്‍, ടി.സെബാസ്റ്റിയന്‍, പ്രിന്‍സിപ്പാള്‍ ടി ലെജുമോള്‍, എലിസബത്ത് മേഴ്‌സി, എസ്.ഷാലിമോള്‍ എന്നിവര്‍ പങ്കെടുത്തു