Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലയിലെ എല്‍.ഡി.എഫ് പടിഞ്ഞാറന്‍ മേഖലാ ജാഥ നടത്തി
18/01/2020
വെച്ചൂര്‍ അംബികാമാര്‍ക്കറ്റില്‍ കോട്ടയം ജില്ലയിലെ എല്‍.ഡി.എഫ് പടിഞ്ഞാറന്‍ മേഖലാ ജാഥ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രൊഫ. എം.ടി ജോസഫ് ജാഥാ ക്യാപ്റ്റന്‍ സി.കെ ശശിധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൗരത്വനിയമത്തിനെതിരെ ഇന്‍ഡ്യിലെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ബുദ്ധിജീവികള്‍, തൊഴിലാളികള്‍ എന്നിവരെല്ലാം അണിനിരക്കുകയാണ്. ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ പോലും ഇതിനെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം.ടി ജോസഫ് പറഞ്ഞു. അംബികാമാര്‍ക്കറ്റില്‍ കോട്ടയം ജില്ലയിലെ എല്‍.ഡി.എഫ് പടിഞ്ഞാറന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുണകള്‍ മാത്രം പറഞ്ഞ് ഈ പ്രതിഷേധങ്ങളെ എതിര്‍ക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. 55 കോടി ഇന്‍ഡ്യക്കാര്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഭയാനകമായ അവസ്ഥയാണ് രാജ്യത്ത് വരാനിരിക്കുന്നതെന്നും എം.ടി ജോസഫ് കൂട്ടിച്ചേര്‍ത്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍ സ്വാഗതം പറഞ്ഞു. അഡ്വ. വി.ബി ബിനു, കെ.അരുണന്‍, ആര്‍,സുശീലന്‍, സി.കെ ആശ എം.എല്‍.എ, രാജീവ് നെല്ലിക്കുന്ന്, പി.ജി ഗോപി, സുഭാഷ് പുഞ്ചക്കോട്ടില്‍, എ.കെ ജിയാഷ് അഡ്വ. ഫ്രാന്‍സിസി, മനോജ് ചെമ്മുണ്ടവള്ളി, അയര്‍കുന്നം രാമന്‍ നായര്‍, ഫിറോഷ് മാവുങ്കല്‍, കാണക്കാരി അരവിന്ദാക്ഷന്‍, പി.കെ ആനന്ദക്കുട്ടന്‍, രമാ മോഹന്‍, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, കെ.ശെല്‍വരാജ്, ജോണ്‍ വി ജോസഫ്, ആര്‍.രമേഷ് എന്നിവര്‍ പ്രസംഗിച്ചു.