Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപരോധ സമരം നടത്തി.
17/01/2020
മുട്ടുങ്കലിന് സമീപം മൂവാറ്റുപുഴയാറിനു കുറുകെ ഓരുമുട്ട് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി മൈനര്‍ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ ഉപരോധസമരം നടത്തുന്നു.

വൈക്കം: മൂവാറ്റുപുഴയാറിനു കുറുകെ വടയാര്‍ മുട്ടുങ്കല്‍ പാലത്തിനു സമീപം ഓരുമുട്ടു സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മൈനര്‍ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ കര്‍ഷകര്‍ ഉപരോധ സമരം നടത്തി. വടയാര്‍-മുണ്ടാര്‍ മേഖലകളിലെ മൂവായിരം ഏക്കര്‍ കൃഷി ഓരുവെള്ള ഭീഷണിയിലാണ്. ഡിസംബര്‍ മാസമാദ്യം ഓരുമുട്ടി ഉറപ്പിക്കേണ്ടതായിരുന്നു. വേമ്പനാട്ടുകായലില്‍ ഓരിന് ശക്തികൂടിയതോടെ കര്‍ഷകരും ആശങ്കയിലാണ്. വേനല്‍കൃഷിയും അതോടൊപ്പമുള്ള പുരയിട കൃഷികളും സംരക്ഷിക്കാന്‍ അടിയന്തിരമായി ഓരുമുട്ട് ഉറപ്പിക്കേണ്ടതുണ്ട്. നടപടി വൈകിയാല്‍ വേനല്‍കൃഷി നഷ്ടത്തിലാകും. ജാതി, വാഴ, പച്ചക്കറികൃഷികള്‍ എന്നിവയും പാടെ നശിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തപസ്യപുരുഷോത്തമന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.കെ ചന്ദ്രബാബു, കെ.രമേശന്‍, അനില്‍ ചെള്ളാങ്കല്‍, കെ.വി പവിത്രന്‍, ബാബു, സാജു കാരപ്പള്ളി, കെ.സി രഘുവരന്‍, മാത്യൂ ദേവസ്യ, രഘുനന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.