Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദിശാബോര്‍ഡ് സ്ഥാപിച്ചു.
17/01/2020
വഴിതെറ്റി വന്ന കാറില്‍ ബസ്സിടിച്ച് നാലുപേരുടെ മരണത്തിനിടയാക്കിയ ചേരുംചുവട് ജംഗ്ഷനില്‍ വൈക്കം താലൂക്ക് അര്‍ബന്‍ സഹകരണബാങ്ക് സ്ഥാപിച്ച ദിശാബോര്‍ഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍, വൈക്കം, ചെമ്മനത്തുകര, തോട്ടുവക്കം റോഡുകളെ ബന്ധിപ്പിക്കുന്ന ചേരുംചുവട് ജംഗ്ഷനില്‍ വൈക്കം താലൂക്ക് അര്‍ബന്‍ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ദിശാബോര്‍ഡ് സ്ഥാപിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വഴി തെറ്റി വന്ന കാറില്‍ ബസ്സിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചിരുന്നു. ദിശാബോര്‍ഡിന്റെ അഭാവമാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് അധികൃതര്‍ വിലയിരുത്തിയിരുന്നു. വൈക്കം-ചേര്‍ത്തല-കുമരകം-വെച്ചൂര്‍ ഭാഗത്തേയ്ക്ക് ഇടതടവില്ലാതെ വാഹന ഗതാഗതത്തിന് തിരക്കുള്ള മേഖലയാണിവിടം. നാലുമേഖലകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ലക്ഷ്യം തെറ്റാതെ യാത്രചെയ്യുവാനുള്ള മുന്നറിയിപ്പാണ് ദിശാബോര്‍ഡ്. ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡംഗങ്ങളായ ബി.അനില്‍കുമാര്‍, എം.ഗോപാലകൃഷ്ണന്‍, അഡ്വ. എ.സനീഷ് കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സാബു ജോര്‍ജ്ജ്, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.